Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 11:49 AM

‘ക്രിയേറ്റ് എഐ ഏജന്റ്സ് ചാമ്പ്യൻഷിപ്പ്’ പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

by Raneesha Razak

ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന നൂതന എഐ ഏജന്റ് (AI Agents) സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ‘ക്രിയേറ്റ് എഐ ഏജന്റ്സ് ചാമ്പ്യൻഷിപ്പ്’ പ്രഖ്യാപിച്ച് ദുബായ് കിരീടാകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണിയുടെ ‘ക്രിയേറ്റ് ആപ്പ്സ് ഇൻ ദുബായ്’ മുൻകൈയുടെ പുതിയ ഘട്ടമായാണ് ഈ ആഗോള മത്സരം സംഘടിപ്പിക്കുന്നത്. ആകെ 25 ലക്ഷത്തിലധികം (2.5 million) ദിർഹമാണ് മത്സരത്തിലെ വിജയികൾക്കായി സമ്മാനത്തുകയായി അനുവദിച്ചിരിക്കുന്നത്.
പരമ്പരാഗത മൊബൈൽ ആപ്പുകൾക്ക് പകരം സ്വയംഭരണ ശേഷിയുള്ള എഐ ഏജന്റുകൾ വികസിപ്പിക്കുകയാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം. ബെസ്റ്റ് സൊസൈറ്റൽ, ബെസ്റ്റ് പേഴ്‌സണൽ, ബെസ്റ്റ് ബിസിനസ്, ബെസ്റ്റ് യൂത്ത് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഓരോ വിഭാഗത്തിലെയും വിജയിക്ക് 5,50,000 ദിർഹം വീതം ഗ്രാന്റ് ലഭിക്കും. ഇതിൽ ഏറ്റവും മികച്ച പ്രോജക്റ്റിന് ‘എഐ ഏജന്റ് ഓഫ് ദി ഇയർ’ പദവിയും അധികമായി 10 ലക്ഷം ദിർഹവും സമ്മാനമായി നൽകും. ലോകമെമ്പാടുമുള്ള വ്യക്തികൾക്കും വിദ്യാർത്ഥികൾക്കും കമ്പനികൾക്കും ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണിയുടെ വെബ്‌സൈറ്റ് വഴി 2026 ഡിസംബർ വരെ അപേക്ഷകൾ സമർപ്പിക്കാം.

You may also like