Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 10:56 AM

എഐ ഫിലിം അവോർഡിന്റെ രണ്ടാം പതിപ്പിലേക്ക് എൻട്രികൾ ക്ഷണിച്ചു

by Raneesha Razak
ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് അർത്ഥവത്തായ കഥകൾ പറയുന്ന ചലച്ചിത്ര പ്രവർത്തകർക്കായി ‘1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റിന്റെ’ (1 Billion Followers Summit) എഐ ഫിലിം അവോർഡിന്റെ രണ്ടാം പതിപ്പിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഒന്നാം സമ്മാനമായി 1 മില്യൺ ഡോളറാണ് വിജയിയെ കാത്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും മത്സരത്തിൽ പങ്കെടുക്കാം. മനുഷ്യർ, സമൂഹങ്ങൾ, സാങ്കേതികവിദ്യ, പ്രകൃതി, മനുഷ്യബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രമേയമാക്കിയുള്ള ചിത്രങ്ങളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. ബൈറ്റ്‌ഡാൻസിന്റെ എന്റർപ്രൈസ് സാങ്കേതിക വിഭാഗമായ ബൈറ്റ്‌പ്ലസുമായി (BytePlus) സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പുരസ്കാരത്തിന്, ലോകമെമ്പാടുമുള്ള കൂടുതൽ പേരിലേക്ക് എത്തിച്ചേരുന്നതിനായി ഇത്തവണ ടിക്ടോക്കിന്റെ (TikTok) പിന്തുണയുമുണ്ട്.
മത്സരത്തിൽ ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ അടുത്ത വർഷം ജനുവരി 8 മുതൽ 10 വരെ ദുബായിൽ നടക്കുന്ന അഞ്ചാമത് 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിയിൽ പ്രദർശിപ്പിക്കും. ചടച്ചടങ്ങിൽ വെച്ചായിരിക്കും ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിക്കുക.

You may also like