3
ദുബായ് : രാവിലെത്തെ തിരക്ക് സമയത്ത് ഷാർജ-ദുബായ് റൂട്ടുകളിലും പ്രധാന പാതകളിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. എമിറേറ്റ്സ് റോഡിൽ (E611) ഉണ്ടായ വാഹനാപകടവും വിവിധ പാതകളിലെ കനത്ത തിരക്കുമാണ് ഗതാഗത തടസ്സത്തിന് കാരണമെന്ന് ഗൂഗിൾ മാപ്സ് ട്രാഫിക് വിവരങ്ങൾ വ്യക്തമാക്കുന്നു.
ഷെയ്ഖ് സായിദ് റോഡ് (E11), അൽ ഖൈൽ റോഡ് (E44), ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) എന്നിവിടങ്ങളിൽ വാഹനങ്ങൾ വളരെ മെല്ലെയാണ് നീങ്ങുന്നത്. കൂടാതെ കരാമ, സിറ്റി വാക്ക്, ദുബായ് മാൾ പരിസരങ്ങളിലും യാത്രാതടസ്സം നേരിടുന്നുണ്ട്. ഈ റൂട്ടുകളിലൂടെ യാത്ര ചെയ്യുന്നവർ ആവശ്യത്തിന് സമയം കയ്യിൽ കരുതി പുറപ്പെടാൻ അധികൃതർ നിർദ്ദേശിച്ചു.