Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 03:36 PM

110 കോടി ദിർഹമിന്റെ കരാറുമായി അൽദാർ പ്രോപ്പർട്ടീസ്

by Raneesha Razak
അബുദാബി: ഷാർജയിലെ പ്രമുഖ പ്രോപ്പർട്ടിയായ അൽജാദയിലെ (Aljada) ഒമ്പത് റസിഡൻഷ്യൽ കെട്ടിടങ്ങൾ സ്വന്തമാക്കിക്കൊണ്ട് അബുദാബിയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ അൽദാർ പ്രോപ്പർട്ടീസ് (Aldar Properties) ഷാർജ വിപണിയിലേക്ക് കടക്കുന്നു. അറാദയുമായി (Arada) ഒപ്പുവെച്ച 1.1 ബില്യൺ ദിർഹമിന്റെ (110 കോടി ദിർഹം) വൻകിട ഇടപാടിലൂടെയാണ് അൽദാറിന്റെ ഷാർജയിലേക്കുള്ള ഈ കടന്നുവരവ്.
ആകർഷകമായ ഈ ഫോർവേഡ് പർച്ചേസ് കരാർ പ്രകാരം 1,100-ലധികം യൂണിറ്റുകൾ അടങ്ങിയ മൂന്ന് റസിഡൻഷ്യൽ ബ്ലോക്കുകളാണ് അൽദാർ ഏറ്റെടുക്കുന്നത്. ഈ പ്രോപ്പർട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി 2029-ന്റെ നാലാം പാളടത്തിൽ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥിരമായി വരുമാനം നൽകുന്ന റെസിഡൻഷ്യൽ ആസ്തികളിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ. ഇതോടെ അൽദാറിന്റെ ആകെ വികസന പദ്ധതികളുടെ മൂല്യം 21 ബില്യൺ ദിർഹമായി ഉയർന്നു.

You may also like