Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 04:59 PM

2027-ൽ യുഎഇ സാമ്പത്തിക വളർച്ച 7.7 ശതമാനത്തിലെത്തും

by Raneesha Razak

ദുബായ് : അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2027-ൽ യുഎഇ സാമ്പത്തിക വ്യവസ്ഥ 7.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രവചനം. മേഖലയിലെ ഊർജ്ജ കയറ്റുമതി രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുകളിലൊന്നാണിത്. എണ്ണയിതര മേഖലകളുടെ മുന്നേറ്റം, നിർമ്മിത ബുദ്ധി (AI) രംഗത്തെ ആഗോള നിക്ഷേപങ്ങൾ, മികച്ച വ്യാപാര അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് യുഎഇയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക കുതിപ്പിന് കരുത്തേകുന്നത്.
ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഊർജ്ജ വിലക്കയറ്റവും തുടരുമ്പോഴും, സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും യുഎഇ നടത്തുന്ന വൻ നിക്ഷേപങ്ങൾ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നു. റിപ്പോർട്ട് പ്രകാരം യുഎഇയുടെ കറന്റ് അക്കൗണ്ട് മിച്ചം 2026-ൽ ജിഡിപിയുടെ 4.8 ശതമാനമായും 2027-ൽ 7.8 ശതമാനമായും തുടരും. അതേസമയം, ആഗോള സാമ്പത്തിക വളർച്ച 2026-ൽ 3.1 ശതമാനവും 2027-ൽ 3.4 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തൽ.

You may also like