Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 12:39 PM

അബുദാബി ഗ്ലോബൽ ഫുഡ് വീക്കിൽ തിളങ്ങി 11 യു.എ.ഇ ഭക്ഷ്യ-കാർഷിക സംരംഭങ്ങൾ

by Raneesha Razak
അബുദാബി : ഭക്ഷ്യ-കാർഷിക മേഖലകളിൽ പ്രാദേശിക സംരംഭകർക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായി, അബുദാബിയിലെ ‘ഗ്ലോബൽ ഫുഡ് വീക്ക് 2026’-ൽ 11 യു.എ.ഇ ചെറുകിട, ഇടത്തരം സംരംഭങ്ങൾ (SMEs) തങ്ങളുടെ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നു.
അബുദാബി അഡ്നെക് സെന്ററിൽ (ADNEC Centre Abu Dhabi) ഒക്ടോബർ 6 മുതൽ 8 വരെ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ ‘ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡെവലപ്‌മെന്റാണ്’ (Khalifa Fund for Enterprise Development) ഈ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നത്. കാർഷിക സാങ്കേതികവിദ്യ, ബേക്കറി ഉപകരണങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, മിഠായികൾ, പരമ്പരാഗത എമിറാത്തി വിഭവങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളാണ് ഈ പ്രദർശനത്തിലുള്ളത്.
ഇവിടെയെത്തുന്ന സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും, സാധ്യതയുള്ള വാങ്ങലുകാരെയും പങ്കാളികളെയും കണ്ടെത്തുന്നതിനും പുതിയ ബിസിനസ്സ് അവസരങ്ങൾ തേടുന്നതിനും അവസരമൊരുങ്ങുന്നു. കൂടാതെ, നിരവധി എമിറാത്തി സംരംഭകർ ഈ മേളയിൽ പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുകയും സന്ദർശകർക്കും വ്യവസായ വിദഗ്ധർക്കും ഒപ്പം തങ്ങളുടെ അനുഭവങ്ങളും ബിസിനസ്സ് യാത്രകളും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

You may also like