Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 04:27 PM

880 കോടി ദിർഹമിന്റെ കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റ് തകർത്ത് ഷാർജ പൊലീസ്

by Raneesha Razak
ഷാർജ : സൈബർ ആക്രമണങ്ങൾ, ഡിജിറ്റൽ വാലറ്റ് മോഷണം, കള്ളപ്പണം വെളുപ്പിക്കൽ, ഓൺലൈൻ തട്ടിപ്പ്, വയലന്റ് അസോൾട്ട് എന്നിവയിൽ സജീവമായി പ്രവർത്തിച്ച നാല് അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകളെ തകർത്ത് ഷാർജ പൊലീസ്. ‘എൻഡ് ഓഫ് ദി ബാറ്റിൽ’ (End of the Battle) എന്ന് പേരിട്ട കൂറ്റൻ ഓപ്പറേഷനിലൂടെ 12 രാജ്യങ്ങളിൽ നിന്നുള്ള 33 പ്രതികളെയാണ് പൊലീസ് പിടികൂടിയത്. ലോകമെമ്പാടുമുള്ള 30-ലധികം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും 65 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള ആസ്തികൾ സുരക്ഷിതമാക്കാൻ ഈ നീക്കത്തിലൂടെ കഴിഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഷാർജ പൊലീസ് ഈ ചരിത്രപരമായ നടപടി സ്വീകരിച്ചത്. വിദേശത്തുവെച്ച് പിടിയിലായ സംഘത്തിന്റെ തലവന്മാരെ ഉൾപ്പെടെ രാജ്യത്തെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. 200 ദശലക്ഷം ദിർഹത്തിലധികം പണം അധികൃതർ പിടിച്ചെടുത്തു. കൂടാതെ, പ്രതികളുമായി ബന്ധപ്പെട്ട ആസ്തികൾ മരവിപ്പിക്കുകയും 3,000-ലധികം ഡിജിറ്റൽ വാലറ്റുകൾ ആഡിറ്റിംഗിന് വിധേയമാക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ വാലറ്റുകൾ, അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകൾ, ഇടനില കമ്പനികൾ എന്നിവ വഴി 8.825 ബില്യൺ ദിർഹമിന്റെ (8,820 കോടിയിലേറെ രൂപ) കള്ളപ്പണ ഇടപാടുകളാണ് സംഘം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഫിഷിംഗ്, തട്ടിപ്പ് പദ്ധതികൾക്കായി നിർമ്മിത ബുദ്ധി (AI) ടൂളുകൾ സംഘം ഉപയോഗിച്ചിരുന്നു. ഡാർക്ക് വെബ് വഴി ചോർത്തിയ ഡാറ്റ വ്യാപാരം നടത്തുകയും, വെർച്വൽ ആസ്തികളിലൂടെ കള്ളപ്പണം വെളുപ്പിച്ച ശേഷം ഈ പണം റിയൽ എസ്റ്റേറ്റ്, ആഡംബര കാറുകൾ, വാച്ചുകൾ, ആഭരണങ്ങൾ എന്നിവയിൽ നിക്ഷേപിക്കുകയുമായിരുന്നു ഇവരുടെ രീതി. ഷാർജ മീഡിയ സിറ്റിയിൽ (Shams) നടന്ന മാധ്യമ സമ്മേളനത്തിലാണ് ഷാർജ പൊലീസ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. മുഹമ്മദ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രോസിക്യൂഷൻ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

You may also like