Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 12:42 PM

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 32-ാം പതിപ്പ് പ്രഖ്യാപിച്ചു

by Raneesha Razak

ദുബായ്: ലോകമെമ്പാടുമുള്ള ഷോപ്പിംഗ് പ്രേമികൾ കാത്തിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 32-ാമത് പതിപ്പ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 4 മുതൽ 2027 ജനുവരി 17 വരെ 45 ദിവസങ്ങളിലായാണ് പ്രശസ്തമായ ഈ വിന്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ഷോപ്പിംഗ് അനുഭവങ്ങളും വിനോദ പരിപാടികളും സമ്മാനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കും.
ഡിസംബറിലെ ആഘോഷ രാവുകൾ മുതൽ പുതുവത്സരാഘോഷങ്ങളും കടന്ന് ജനുവരി അവസാനം വരെ നീളുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. എത്‌സലാത്ത് ഫെസ്റ്റിവൽ നൈറ്റ്സ്, ഹട്ട എസ്ടിഎഫ്, ഓട്ടോ സീസൺ, എത്‌സലാത്ത് എംഒടിബി (MOTB) തുടങ്ങിയ ജനപ്രിയ പരിപാടികൾ ഇത്തവണയും തിരിച്ചെത്തുന്നുണ്ട്. ഇതിനുപുറമെ നെസ്നാസ് ബീച്ചിലെ (ജുമൈറ) പുതിയ എത്‌സലാത്ത് ബീച്ച് കാന്റീൻ ഉൾപ്പെടെയുള്ള പുതിയ ആകർഷണങ്ങളും ഈ പതിപ്പിന്റെ പ്രത്യേകതയാണ്. ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന മേളയുടെ പൂർണ്ണമായ വിവരങ്ങൾ അടുത്ത മാസം പുറത്തുവിടും.

You may also like