Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 10:52 AM

മകനെ മൈക്ക് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച അമ്മയ്ക്ക് അജ്മാനിൽ പിഴ ശിക്ഷ

by Raneesha Razak
അജ്മാൻ : മകന്റെ തലയിൽ മൈക്ക് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ 33 കാരിയായ അമ്മയ്ക്ക് അജ്മാൻ ഫെഡറൽ കോടതി 1,000 ദിർഹം പിഴ വിധിച്ചു. കുടുംബബന്ധം കണക്കിലെടുത്താണ് കോടതി ഇവർക്ക് ഇളവ് അനുവദിച്ചത്. മകന്റെ ദൈനംദിന കാര്യങ്ങളെ 20 ദിവസത്തോളം ബാധിക്കുന്ന തരത്തിലുള്ള പരിക്കുകളാണ് ആക്രമണത്തിൽ ഏറ്റത്.
മകനും സഹോദരിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് അമ്മ മകനെ മൈക്ക് കൊണ്ട് അടിച്ചത്. ഇതിനുപുറമെ, അമ്മയുടെ ഉടമസ്ഥതയിലുള്ള നായയുടെ കടിയേറ്റും കുട്ടിക്ക് പരിക്കേറ്റിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തുവന്നതും പോലീസ് അന്വേഷണം ആരംഭിച്ചതും. വിചാരണ വേളയിൽ കുറ്റം നിഷേധിച്ച അമ്മയ്ക്ക് വേണ്ടി വക്കീൽ വാദങ്ങൾ നിരത്തിയെങ്കിലും, മെഡിക്കൽ റിപ്പോർട്ടും കുട്ടിയുടെ മൊഴിയും പ്രോസിക്യൂഷന് അനുകൂലമായ തെളിവുകളായി കോടതി കണ്ടെത്തുകയായിരുന്നു.

You may also like