Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 10:52 AM

സ്മാർട്ട് നിർമ്മാണവും ഹരിത വിപ്ലവവുമായി ദുബായ്

by Raneesha Razak
ദുബായ് : 2033ഓടെ പുതിയ കെട്ടിടങ്ങളുടെ 40 ശതമാനവും അത്യാധുനിക സ്മാർട്ട് നിർമ്മാണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കാൻ ദുബായ് ലക്ഷ്യമിടുന്നു. ഒപ്പം 2040ഓടെ നഗരത്തിലെ ഹരിത ഇടങ്ങൾ 187 ചതുരശ്ര കിലോമീറ്ററായി വർദ്ധിപ്പിക്കുകയും 3.5 ദശലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറത്തിൽ ‘ദുബായ് മുനിസിപ്പാലിറ്റിയും 2033 ലെ ദുബായ് ജീവിതവും’ എന്ന സെഷനിൽ സംസാരിക്കവെ ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഘലിതയാണ് ഈ സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ചത്.
വലിയ ഇൻഫ്രാസ്ട്രക്ചർ വികസനങ്ങൾ, പബ്ലിക് പാർക്കുകൾ, ബീച്ചുകൾ, നഗരവൽക്കരണം, ഭക്ഷ്യസുരക്ഷ, നിർമ്മാണ നവീകരണം, നഗര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ എന്നിവയെല്ലാം ഈ പുതിയ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ്. മുനിസിപ്പാലിറ്റിയുടെ ആദ്യ എഐ വക്താവായ സായീദുമായി ബിൻ ഘലിത നടത്തിയ വെർച്വൽ സംഭാഷണവും സെഷന്റെ മുഖ്യ ആകർഷണമായി മാറി. സാധാരണക്കാരുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള ദുബായുടെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകളാണ് ചടങ്ങിൽ അവതരിപ്പിച്ചത്.

You may also like