Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 03:53 PM

യുഎഇ സ്റ്റേഷനുകൾ പ്രകാശപൂരിതം

by Raneesha Razak
അബുദാബി : യുഎഇയുടെ ഗതാഗത ചരിത്രത്തിലെ പുതിയ നാഴികക്കല്ലായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ഔദ്യോഗിക തുടക്കം ആഘോഷമാക്കി രാജ്യത്തെ സ്റ്റേഷനുകൾ. അബുദാബി, ദുബായ്, ഫുജൈറ എന്നിവിടങ്ങളിലെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ പ്രത്യേക ലേസർ ഷോകൾക്ക് തുടക്കമായി.

രാജ്യത്തുടനീളമുള്ള പുതിയ റെയിൽ കണക്ഷനുകളുടെയും പാസഞ്ചർ സർവീസുകളുടെയും വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ ദൃശ്യവിസ്മയം സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജയിലെ അൽ ദൈദ്, ഫുജൈറ എന്നിവയെ ബന്ധിപ്പിച്ചാണ് നിലവിൽ പാസഞ്ചർ സർവീസുകൾ പ്രവർത്തിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായുള്ള ലേസർ ഷോകൾ ഇന്ന് രാത്രി (ഒക്ടോബർ 2) വൈകിട്ട് 7 മണി മുതൽ പുലർച്ചെ 1 മണി വരെ പൊതുജനങ്ങൾക്കായി ഉണ്ടായിരിക്കുന്നതാണ്.

You may also like