Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:30 PM

കൊതുക് ശല്യം വർദ്ധിക്കുന്നു; ജാഗ്രത പാലിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

by silvya




യുഎഇയിൽ കൊതുകുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) മുന്നറിയിപ്പ് നൽകി. കൊതുക് നശീകരണം പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗമാണെന്നും രോഗവ്യാപനം തടയാൻ ഇത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊതുക് കടിയേറ്റാൽ നിസ്സാരമായി കാണരുത്; ചൊറിച്ചിലും ചുവപ്പും കുറയ്ക്കാൻ ഐസ് പാക്കുകൾ ഉപയോഗിക്കാനും കടിയേറ്റ ഭാഗം മാന്തി പഴുപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. കടുത്ത പനി, തലവേദന തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും, വീടിന് ചുറ്റുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കി കൊതുക് പ്രജനനം തടയാൻ സഹകരിക്കണമെന്നും മന്ത്രാലയം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

You may also like