Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 04:30 PM

റോഡ് ഗുണനിലവാരത്തിൽ ലോകത്ത് മൂന്നാമതായി യുഎഇ; ആഗോള റാങ്കിംഗിൽ വൻ നേട്ടം

by Raneesha Razak

അബുദാബി : ലോകത്തിലെ ഏറ്റവും മികച്ച റോഡ് ശൃംഖലയും ഗതാഗത അടിസ്ഥാന സൗകര്യങ്ങളുമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആഗോള തലത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ. വേൾഡ് പോപ്പുലേഷൻ റിവ്യൂ പുറത്തുവിട്ട 2026-ലെ ഏറ്റവും പുതിയ അന്താരാഷ്ട്ര റാങ്കിംഗിലാണ് യുഎഇ ഈ മികച്ച നേട്ടം കൈവരിച്ചത്. റോഡുകളുടെ നിർമ്മാണ മികവ്, കൃത്യമായ അറ്റകുറ്റപ്പണികൾ, സുരക്ഷാ മാനദണ്ഡങ്ങൾ, സ്മാർട്ട് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങൾ, നഗരങ്ങൾ തമ്മിലുള്ള മികച്ച കണക്റ്റിവിറ്റി എന്നിവ വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയത്.

പതിറ്റാണ്ടുകളായി രാജ്യം നടപ്പിലാക്കിയ ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങളാണ് ദുബായ്, അബുദാബി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അത്യാധുനിക ഹൈവേ ശൃംഖലയ്ക്ക് പിന്നിൽ. അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങളും മൾട്ടി-ലെയ്ൻ പാതകളും വഴി സുരക്ഷിതമായ യാത്രാ സൗകര്യമാണ് യുഎഇ ഒരുക്കുന്നത്. ആഗോള പട്ടികയിൽ സിംഗപ്പൂർ ഒന്നാം സ്ഥാനവും സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനവും നേടിയപ്പോൾ നെതർലൻഡ്‌സ്, ജപ്പാൻ, ജർമ്മനി, അമേരിക്ക തുടങ്ങിയ പ്രമുഖ രാജ്യങ്ങളെ പിന്നിലാക്കിയാണ് യുഎഇ മൂന്നാമതെത്തിയത്.

You may also like