അബുദാബി : വേനലവധിക്കാലത്ത് റോഡ് മാർഗ്ഗം ദൂരയാത്രകൾക്ക് തയ്യാറെടുക്കുന്ന വാഹനയാത്രക്കാർക്കായി നിർണ്ണായകമായ ആറ് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം (Ministry of Interior). യാത്രയ്ക്കിടയിലുള്ള വാഹന തകരാറുകളും അപകടങ്ങളും ഒഴിവാക്കാൻ യാത്ര തിരിക്കും മുൻപ് ഈ ആറ് പരിശോധനകൾ നിർബന്ധമായും നടത്തിയിരിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
വാഹനങ്ങളുടെ കൃത്യമായ മെയിന്റനൻസ് ഉറപ്പാക്കുന്നതിനൊപ്പം എഞ്ചിന്റെ കൂളിംഗ് സിസ്റ്റം കൃത്യമാണോ എന്ന് പരിശോധിക്കുകയാണ് ഇതിൽ പ്രധാനം. ടയറുകളുടെയും ബ്രേക്കുകളുടെയും അവസ്ഥ പരിശോധിക്കുക, ഇൻഡിക്കേറ്ററുകളും ഹെഡ്‌ലൈറ്റുകളും ഉൾപ്പെടെയുള്ള എല്ലാ ലൈറ്റുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, എഞ്ചിൻ അമിതമായി ചൂടാകുന്നത് തടയാൻ റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് ഉറപ്പുവരുത്തുക, എഞ്ചിൻ ഓയിൽ പരിശോധിക്കുക എന്നിവയാണ് മറ്റ് പ്രധാന നിർദ്ദേശങ്ങൾ. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും ഈ മുൻകരുതലുകൾ അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
10
previous post