Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 11:43 PM

യുഎഇ വിമാന സർവീസുകൾ വൈകിയേക്കും

by Raneesha Razak

ദുബായ് : മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് തിങ്കളാഴ്ചയും (ജൂലൈ 27) യുഎഇയിൽ നിന്നുള്ള ചില പ്രമുഖ എയർലൈനുകൾ ചില സർവീസുകൾ റദ്ദാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തു. ഫ്ലൈ ദുബായ്, എമിറേറ്റ്സ്, എയർ അറേബ്യ, ഇത്തിഹാദ് എയർവേസ് എന്നീ എയർലൈനുകളുടെ ചില പ്രാദേശിക സർവീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. കുവൈറ്റ്, ബഹ്‌റൈൻ, അബഹ (സൗദി അറേബ്യ) തുടങ്ങിയ റൂട്ടുകളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും റദ്ദാക്കിയത്.

മിക്ക അന്താരാഷ്ട്ര വിമാന സർവീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനങ്ങളുടെ കൃത്യമായ സമയം ഓൺലൈൻ വഴിയോ കസ്റ്റമർ കെയർ വഴിയോ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തിരക്ക് ഒഴിവാക്കാൻ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ എത്താനും സാധ്യമെങ്കിൽ ദുബായ് മെട്രോ സേവനങ്ങൾ ഉപയോഗിക്കാനും ദുബായ് എയർപോർട്ട് അതോറിറ്റി യാത്രക്കാരോട് അഭ്യർത്ഥിച്ചു.

You may also like