Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 30, 2026 | 10:24 PM

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പുതിയ ‘നാഷണൽ ഫുഡ് ഫാക്ടറി’ പ്രൊജക്റ്റുമായി ഷാർജ

by Raneesha Nizar

ഷാർജ : പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി മൂല്യം ഉറപ്പാക്കുന്നതിനുമായി ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (SCCI) പുതിയ ‘നാഷണൽ ഫുഡ് ഫാക്ടറി’ പ്രൊജക്റ്റ് അവതരിപ്പിച്ചു. അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിന്റെ പത്താം പതിപ്പിലാണ് ഷാർജ ഈ പദ്ധതി പ്രദർശിപ്പിച്ചത്. മലീഹയിലെ ഹംദ പ്രദേശത്താണ് ഫാക്ടറി സ്ഥാപിക്കുന്നത്.

പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം 5,000 മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള ഈ കേന്ദ്രത്തിൽ ഈന്തപ്പഴം, പച്ചക്കറികൾ എന്നിവ സംസ്‌കരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള ആധുനിക സൗകര്യങ്ങളുണ്ടാകും. പ്രാദേശിക കർഷകർക്കും കാർഷിക കമ്പനികൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ സംസ്‌കരിച്ച് വിപണിയിലെത്തിക്കാൻ ഇത് വഴിയൊരുക്കും. മികച്ച ശീതീകരണ സൗകര്യങ്ങളോടും ഡ്രൈ സ്റ്റോറേജുകളോടും കൂടി നിർമ്മിക്കുന്ന ഈ ഫാക്ടറി ഷാർജയെ ഭക്ഷ്യസുരക്ഷാ രംഗത്ത് മുൻപന്തിയിൽ എത്തിക്കാൻ സഹായിക്കുമെന്ന് എസ്‌സിസിഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി പറഞ്ഞു.

You may also like