Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:56 PM

യുഇഎ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് ഞായറാഴ്ച താത്കാലികമായി പ്രവർത്തനരഹിതമാകും

by Raneesha Razak

അബുദാബി : യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) സ്മാർട്ട് ആപ്പ് അപ്‌ഡേഷൻ ജോലികൾക്കായി ഞായറാഴ്ച പുലർച്ചെ താത്കാലികമായി പ്രവർത്തനരഹിതമാകും. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 27, 2026 ഞായറാഴ്ച പുലർച്ചെ 2 മണി മുതൽ 5 മണി വരെയാണ് ആപ്പ് ഓഫ്ലൈൻ ആയിരിക്കുക. ആപ്ലിക്കേഷനിൽ ആവശ്യമായ നവീകരണ ജോലികൾ പൂർത്തിയാക്കുന്നതിനായാണ് ഈ തടസ്സം. അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ ഉടൻ തന്നെ ആപ്പിലെ സേവനങ്ങൾ സാധാരണ നിലയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി. നിർദ്ദിഷ്ട മൂന്ന് മണിക്കൂർ സമയപരിടവിന് മുമ്പോ ശേഷമോ അത്യാവശ്യ സേവനങ്ങൾ പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

You may also like