Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 07:18 AM

നവി മുംബൈ വിമാനത്താവളത്തിന്റെ രാജ്യാന്തര സർവീസിന് തുടക്കം; ആദ്യ വിമാനം അബുദാബിയിലേക്ക്

by Raneesha Razak

മുംബൈ :  ഇന്ത്യയിലെ ഏറ്റവും പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളമായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യത്തെ രാജ്യാന്തര വിമാന സർവീസ് അബുദാബിയിലേക്ക് ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സ് ആണ് ജൂലൈ 15 മുതൽ നവി മുംബൈയ്ക്കും യുഎഇ തലസ്ഥാനത്തിനുമിടയിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ആരംഭിച്ചത്. ആഭ്യന്തര സർവീസുകൾ തുടങ്ങി ഏഴ് മാസത്തിനുള്ളിലാണ് ഈ വിമാനത്താവളം അന്താരാഷ്ട്ര തലത്തിലേക്ക് വികസിക്കുന്നത്. ഇത് മുംബൈ മേഖലയിലുള്ളവർക്ക് ഛത്രപതി ശിവജി വിമാനത്താവളത്തിന് പുറമെ യുഎഇയിലേക്ക് യാത്ര ചെയ്യാൻ മികച്ചൊരു ബദൽ മാർഗ്ഗമാകും.

You may also like