Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 07:25 PM

ഭാവിയിലെ 36 സുരക്ഷാ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ദുബായ് പോലീസ്

by Raneesha Razak

ദുബായ് : മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കണക്കിലെടുത്ത് ഭാവിയിലെ 36 പ്രധാന സുരക്ഷാ വെല്ലുവിളികൾ നിരീക്ഷിച്ച് ദുബായ് പോലീസ്. ദുബായ് പോലീസിലെ ഫ്യൂച്ചർ ഫോർസൈറ്റ് സെന്ററിന്റെ (Future Foresight Centre) നേതൃത്വത്തിൽ ലോകത്തിലെ 30 രാജ്യങ്ങളിൽ നിന്നുള്ള 507 അന്താരാഷ്ട്ര സുരക്ഷാ വിദഗ്ദ്ധരെ പങ്കാളികളാക്കിയാണ് ഈ സമഗ്ര പഠനം തയ്യാറാക്കിയത്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ജനസംഖ്യാപരമായ മാറ്റങ്ങൾ, സാങ്കേതിക വിപ്ലവം എന്നിവ മുൻനിർത്തി വരാനിരിക്കുന്ന കുറ്റകൃത്യങ്ങളുടെ രീതികൾ മുൻകൂട്ടി കാണാനും പ്രതിരോധിക്കാനും പഠനം സഹായിക്കും.

സാങ്കേതിക, സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി, രാഷ്ട്രീയ മേഖലകളിലെ മാറ്റങ്ങൾ വിശകലനം ചെയ്താണ് പഠനം പൂർത്തിയാക്കിയതെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹംദാൻ അഹമ്മദ് അൽ ഗാസിയ വ്യക്തമാക്കി. കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി മുൻകൂട്ടി സുരക്ഷാ നയങ്ങൾ രൂപീകരിക്കാനും സുരക്ഷാ സംവിധാനം കൂടുതൽ സജ്ജമാക്കാനും ഇത് വഴിയൊരുക്കും. ഭാവിയിലെ ഏത് വെല്ലുവിളികളെയും നേരിടാൻ പ്രാപ്തമായ പ്രതിരോധ സുരക്ഷാ ആവാസവ്യവസ്ഥ നിർമ്മിക്കുകയാണ് ഈ സംരംഭത്തിലൂടെ ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.

You may also like