16
ദുബായ്: ഫെബ്രുവരി അവസാനത്തോടെ യുഎസ്-ഇറാൻ സംഘർഷം ആരംഭിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തങ്ങളുടെ സർവീസ് നെറ്റ്‌വർക്കിന്റെ 56 ശതമാനവും പൂർവ്വസ്ഥിതിയിലാക്കാൻ എമിറേറ്റ്‌സ് എയർലൈൻസിന് സാധിച്ചതായി കമ്പനി വ്യക്തമാക്കി. അറേബ്യൻ ട്രാവൽ മാർക്കറ്റ് പത്രസമ്മേളനത്തിൽ സംസാരിക്കവെ എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കമേഴ്‌സ്യൽ ഓഫീസറുമായ അദ്നാൻ കാസിമാണ് ഈ വിവരം അറിയിച്ചത്. സംഘർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ഏകദേശം 4.7 മില്യൺ (47 ലക്ഷം) യാത്രക്കാരെ എമിറേറ്റ്‌സ് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.