Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 24, 2026 | 02:44 PM

ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി അബുദാബിയിൽ 2 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

by Raneesha Nizar

അബുദാബി : ഇത്തിഹാദ് റെയിൽ (Etihad Rail) പാസഞ്ചർ ട്രെയിൻ സർവീസുകളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി അബുദാബിയിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ (MR1, MR2) ആരംഭിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റി ട്രെയിൻ സ്റ്റേഷനെ (MBZ City Station) അബുദാബിയിലെ മെയിൻ ബസ് സ്റ്റേഷനുമായും അൽ സഹ്‌യ ബസ് സ്റ്റേഷനുമായും ബന്ധിപ്പിച്ചാണ് ഈ സർവീസുകൾ ഇരുദിശകളിലേക്കും സർവീസ് നടത്തുന്നത്.
അബുദാബിക്കും ഫുജൈറയ്ക്കുമിടയിൽ ദിവസവും 6 ട്രെയിൻ സർവീസുകളോടെ ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ച പശ്ചാത്തലത്തിലാണ് പൊതുഗതാഗത സൗകര്യം ശക്തമാക്കുന്നത്. കൂടാതെ, സ്റ്റേഷനിൽ നിന്ന് അഡ്നോക് ഹെഡ്ക്വാട്ടേഴ്‌സ്, അഡ്നെക് സെന്റർ, റീം മോൾ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലേക്ക് 10 ദിർഹം നിരക്കിൽ ഷട്ടിൽ ബസ് സേവനവും ലഭ്യമാണ്. ഇത്തിഹാദ് റെയിൽ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും യാത്രക്കാർക്ക് ബസ് സർവീസുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

You may also like