Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 04:34 PM

പക്ക പ്ലാനിംഗ്! ലാറ്റിൻ അമേരിക്ക തൂക്കാൻ ഇത്തിഹാദും അബ്ര ഗ്രൂപ്പും

by Raneesha Razak

അബുദാബി : ലത്തീൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവ തമ്മിലുള്ള വിമാന സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസും മുൻനിര ലത്തീൻ അമേരിക്കൻ ഏവിയേഷൻ ഗ്രൂപ്പായ അബ്രയും (Abra Group) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വെയ്ൻഫെർണോ എയർഷോയിലാണ് (Farnborough Airshow) ഇരു ഗ്രൂപ്പുകളും തങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചത്. അബ്ര ഗ്രൂപ്പിന് കീഴിലുള്ള അവിയാങ്ക (Avianca), ഗോൾ (GOL), വാമോസ് എയർ (Wamos Air) എന്നീ എയർലൈനുകളുമായി ചേർന്നാണ് ഇത്തിഹാദ് സഹകരിക്കുന്നത്.
ഈ പങ്കാളിത്തത്തിലൂടെ കോഡ്ഷെയർ സർവീസുകൾ, ലോയൽറ്റി പ്രോഗ്രാം ആനുകൂല്യങ്ങൾ, എയർക്രാഫ്റ്റ് ലീസിംഗ് എന്നിവയിൽ പങ്കാളികളാകാൻ ഇരു കമ്പനികളും ലക്ഷ്യമിടുന്നു. അബുദാബി കേന്ദ്രീകരിച്ച് ലത്തീൻ അമേരിക്കൻ യാത്രക്കാർക്ക് മിഡിൽ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രാ സൗകര്യം വർദ്ധിപ്പിക്കാനും ഇത്തിഹാദ് യാത്രക്കാർക്ക് ലത്തീൻ അമേരിക്കയിലെ പുതിയ കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാതെ പറക്കാനും ഈ നീക്കം വഴിയൊരുക്കും.

You may also like