Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 24, 2026 | 02:40 PM

അബുദാബിയിലെ പ്രമുഖ അധ്യാപിക കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു

by Raneesha Nizar

അബുദാബി : അബുദാബി റാഹ ഇന്റർനാഷണൽ സ്കൂളിലെ വി വൈസ് പ്രിൻസിപ്പലായ കരോൾ പ്രാറ്റ് കാനഡയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. കാനഡയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കാൽഗറിയിൽ നിന്നും എസ്റ്റെവാനിലേക്ക് സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അപകടത്തിൽ കരോളിന്റെ മാതാപിതാക്കളായ ജൂഡിയും ജിമ്മും തൽക്ഷണം മരണപ്പെടുകയും, കൗമാരക്കാരനായ മകൻ ആൽഫി ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയുമാണ്.

കരോളിന്റെ വിയോഗവാർത്ത ഭർത്താവ് സ്റ്റീവ് പ്രാറ്റ് സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്. വിദ്യാഭ്യാസ രംഗത്തെ ചാരിതാർത്ഥ്യമാർന്ന സംഭാവനകളും കരുണാർദ്രമായ പെരുമാറ്റവും കൊണ്ട് വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും മനംകവർന്ന മികച്ചൊരു അധ്യാപികയായിരുന്നു കരോളെന്ന് സ്കൂൾ മാനേജ്‌മെന്റായ ‘തഅ് ലീം’ (Taaleem) സി.ഇ.ഒ അലൻ വില്യംസൺ അനുശോചിച്ചു. കരോളിന്റെ അപ്രതീക്ഷിത വിയോഗത്തിൽ റാഹ ഇന്റർനാഷണൽ സ്കൂൾ സമൂഹവും അബുദാബിയിലെ പ്രവാസി കൂട്ടായ്മയും കടുത്ത ദുഃഖത്തിലാണ്.

You may also like