Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 01:02 PM

ഗ്ലോബൽ വില്ലേജ് യാത്രക്കാർക്കായി ആർടിഎയുടെ പുതിയ ബസ് സർവീസുകൾ

by Raneesha Razak

ദുബായ് : പ്രശസ്ത വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിലേക്കുള്ള (സീസൺ 31) പ്രത്യേക യാത്രാ സൗകര്യങ്ങൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഒക്ടോബർ 14 ബുധനാഴ്ച ഗ്ലോബൽ വില്ലേജ് പുതിയ സീസണായി തുറക്കുന്നതോടൊപ്പം നാല് പ്രത്യേക ഡയറക്ട് ബസ് സർവീസുകളും സർവീസ് ആരംഭിക്കും. 2027 മെയ് വരെ നീളുന്ന ഈ സീസണിൽ സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായാണ് ആർടിഎയുടെ ഈ ക്രമീകരണം.
അൽ റഷീദിയ, യൂണിയൻ, അൽ ഗുബൈബ, മാൾ ഓഫ് എമിറേറ്റ്സ് എന്നീ പ്രധാന ബസ് സ്റ്റേഷനുകളിൽ നിന്നാണ് ഗ്ലോബൽ വില്ലേജിലേക്ക് സർവീസുകൾ ഉണ്ടായിരിക്കുക. റൂട്ട് 102 (അൽ റഷീദിയ), റൂട്ട് 103 (യൂണിയൻ), റൂട്ട് 104 (അൽ ഗുബൈബ), റൂട്ട് 106 (മാൾ ഓഫ് എമിറേറ്റ്സ്) എന്നിങ്ങനെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരക്കിനനുസരിച്ച് 40 മുതൽ 60 മിനിറ്റ് വരെ ഇടവേളകളിൽ ബസുകൾ സർവീസ് നടത്തുും. ബസ് സർവീസുകൾക്ക് പുറമെ, ഗ്ലോബൽ വില്ലേജിനുള്ളിലെ ജലാശയങ്ങളിൽ സന്ദർശകർക്കായി പരിസ്ഥിതി സൗഹൃദമായ രണ്ട് ഇലക്ട്രിക് അബ്ര (Electric Abra) സർവീസുകളും ആർടിഎ വീണ്ടും ആരംഭിക്കുന്നുണ്ട്.

You may also like