Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 03:39 PM

ഗ്ലോബൽ വില്ലേജ് 31-ാം സീസണിന് നാളെ തിരിതെളിയും

by Raneesha Razak

ദുബായ് : സാംസ്കാരിക വൈവിധ്യങ്ങളുടെയും വിനോദത്തിന്റെയും ലോകോത്തര കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് നാളെ (ഒക്ടോബർ 14) വൈകുന്നേരം 6 മണിക്ക് ഔദ്യോഗികമായി തുടക്കമാകും. ലോകരാജ്യങ്ങളുടെ പവലിയനുകൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവങ്ങൾ, കലാപരിപാടികൾ എന്നിവയോടെയാണ് പുതിയ സീസൺ സന്ദർശകരെ വരവേൽക്കുന്നത്. ‘ഗേറ്റ് ഓഫ് ദി വേൾഡിൽ’ നടക്കുന്ന വർണ്ണാഭമായ കോൺഫെറ്റി ഡിസ്‌പ്ലേയും ആഗോള സംസ്കാരങ്ങളെ കോർത്തിണക്കിയുള്ള വൻ ലോക പരേഡോടെയുമാണ് (World Parade) ഉദ്ഘാടന ആഘോഷങ്ങൾക്ക് തിരശ്ശീല ഉയരുന്നത്.
ഇത്തവണ വിഐപി ഉപഭോക്താക്കൾക്കായി ‘മെഗാ ഗോൾഡ്’, ‘മെഗാ സിൽവർ’ വിഐപി പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജ് പ്രവേശനത്തിനൊപ്പം ദുബായ് പാർക്‌സ് ആൻഡ് റിസോർട്ട്സിലെ (Dubai Parks and Resorts) വിനോദ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. മെഗാ ഗോൾഡ് പാക്കേജിന് 4,990 ദിർഹമും മെഗാ സിൽവർ പാക്കേജിന് 3,490 ദിർഹമുമാണ് നിരക്ക്. ഉദ്ഘാടന ദിവസത്തിന് ശേഷം ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ അർദ്ധരാത്രി 12 വരെയും; വ്യാഴം, വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിൽ പുലർച്ചെ 1 മണി വരെയുമായിരിക്കും ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം.

You may also like