15
ദുബായ്: യുഎഇയിലെ പ്രശസ്തമായ കുടുംബ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസൺ ഒക്ടോബർ 14-ന് ആരംഭിക്കും. 2027 മെയ് വരെ ഈ സീസൺ നീണ്ടുനിൽക്കും. ‘എ മോർ വണ്ടർഫുൾ വേൾഡ്’ (A More Wonderful World) എന്നതാണ് ഈ പുതിയ സീസണിന്റെ പ്രമേയം.
1997-ൽ ആരംഭിച്ച ഗ്ലോബൽ വില്ലേജ് മൂന്ന് പതിറ്റാണ്ടിലേറെയായി ദുബായുടെ വിനോദ സഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇതുവരെ 100 ദശലക്ഷത്തിലധികം സന്ദർശകരാണ് ഇവിടെയെത്തിയത്. പുതിയ സീസണിൽ പുതിയ ആകർഷണങ്ങളും ഒപ്പം ആരാധകരുടെ പ്രിയപ്പെട്ട പഴയ അനുഭവങ്ങളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ വരുന്ന ആഴ്ചകളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.