Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:30 PM

ദുബായ് സഫാരി പാർക്ക് ഒക്ടോബർ 12-ന് വീണ്ടും തുറക്കുന്നു

പുതിയ സീസണിൽ റോയൽ സഫാരി എക്സ്പീരിയൻസ്

by Raneesha Razak
ദുബായ് : യുഎഇയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ദുബായ് സഫാരി പാർക്ക് പുതിയ സീസണിനായി ഒക്ടോബർ 12-ന് വീണ്ടും തുറന്നുപ്രവർത്തിക്കും. സന്ദർശകർക്ക് വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാൻ അവസരമൊരുക്കുന്ന ‘ലിവ് മോർ വൈൽഡ് ലൈഫ്’ (Live More Wild Life) എന്ന പുതിയ പ്രമേയത്തിലാണ് ഇത്തവണ പാർക്ക് ഒരുങ്ങിയിരിക്കുന്നത്.
പുതിയ സീസണിന്റെ ഭാഗമായി ടൂറിസം പങ്കാളികൾക്കായി ‘റോയൽ സഫാരി എക്സ്പീരിയൻസ്’ എന്ന പേരിൽ പുതിയ പ്രീമിയം പാക്കേജ് പാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. പരമാവധി 10 പേരുടെ ഗ്രൂപ്പുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ നാല് മണിക്കൂർ പാക്കേജിൽ വിഐപി പരിഗണന, മുൻകൂട്ടി റിസർവ് ചെയ്ത സീറ്റുകൾ, സഫാരി പാർക്കിനുള്ളിലൂടെ പ്രത്യേക ഗൈഡഡ് ടൂർ എന്നിവ ഉൾപ്പെടുന്നു. മുൻ സീസണിൽ വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് (WAZA), യൂറോപ്യൻ അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയാ (EAZA) എന്നിവയിൽ അംഗത്വം നേടിയതിന്റെ തുടർച്ചയായാണ് സഫാരി പാർക്ക് പുതിയ സീസണിലേക്ക് കടക്കുന്നത്.

You may also like