Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 12:13 PM

ദുബായ് മിറക്കിൾ ഗാർഡനിൽ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ റൺ

by Raneesha Razak
ദുബായ്: ബ്രെസ്റ്റ് കാൻസർ പ്രതിരോധത്തിനും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ബോധവൽക്കരണാർത്ഥം ദുബായ് മിറക്കിൾ ഗാർഡൻ പ്രത്യേക ‘വാക്കത്തോണും റണ്ണും’ സംഘടിപ്പിക്കുന്നു. ‘പിങ്ക് ഒക്ടോബർ’ ആചരണത്തിന്റെ ഭാഗമായി ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 6:30-നാണ് പരിപാടി നടക്കുക. സാദാ സന്ദർശന സമയത്തിന് മുന്നോടിയായി രാവിലെ 6 മണിക്ക് ഗാർഡന്റെ കവാടങ്ങൾ തുറന്നുകൊടുക്കും.
‘റൺ ഫോർ ഹോപ്പ്, റൺ ഫോർ ലൈഫ്, റൺ ഇൻ ബ്ലൂം’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ പരിപാടിയിൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ മിറക്കിൾ ഗാർഡനിലൂടെ 1 കിലോമീറ്റർ നടക്കാൻ ആഗ്രഹിക്കുന്നവർക്കും, 2 കിലോമീറ്റർ നടത്തം അല്ലെങ്കിൽ 3 കിലോമീറ്റർ ഓട്ടം തിരഞ്ഞെടുക്കുന്നവർക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.
സ്തനാർബുദം നേരത്തെ കണ്ടെത്തുന്നത് രോഗമുക്തിക്കുള്ള സാധ്യത 95 ശതമാനത്തോളം വർദ്ധിപ്പിക്കുമെന്ന് യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മിറക്കിൾ ഗാർഡന്റെ 15-ാം സീസണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ടിക്കറ്റ് നിരക്ക് 99 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ടിക്കറ്റ് എടുക്കുന്നവർക്ക് ഗാർഡൻ സന്ദർശിക്കാനുള്ള സൗജന്യ ടിക്കറ്റും ലഭിക്കും. പങ്കെടൂക്കാൻ ആഗ്രഹിക്കുന്നവർക്ക് www.dubaimiraclegarden.com/events?event=awareness-run എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. സാധാരണ ദിവസങ്ങളിലേത് പോലെ രാവിലെ 9 മണി മുതൽ ഗാർഡൻ പൊതുജനങ്ങൾക്കായി തുറന്നുപ്രവർത്തിക്കും.

You may also like