Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 12:03 PM

ഒക്ടോബർ 28-ന് മുഹമ്മദ് ബിൻ റാഷിദ് അറബിക് ലാംഗ്വേജ് അവാർഡ് ജേതാക്കളെ ആദരിക്കും

by Raneesha Razak

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ ഭാഗമായി ദുബായ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി സംഘടിപ്പിക്കുന്ന പത്താമത് ‘മുഹമ്മദ് ബിൻ റാഷിദ് അറബിക് ലാംഗ്വേജ് അവാർഡ്’ വിജയികളെ ഒക്ടോബർ 28-ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. ഒക്ടോബർ 28 മുതൽ 30 വരെ മൂവൻപിക്ക് ഗ്രാൻഡ് അൽ ബുസ്താൻ ദുബായിൽ നടക്കുന്ന 12-ാമത് അന്താരാഷ്ട്ര അറബിക് ലാംഗ്വേജ് കോൺഫറൻസിനോട് അനുബന്ധിച്ചാണ് പുരസ്കാര വിതരണം നടക്കുക.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മാധ്യമങ്ങൾ, സംസ്‌കാരം എന്നീ മേഖലകളിൽ അറബിക് ഭാഷയുടെ സ്വാധീനവും ഉപയോഗവും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് പുരസ്കാരം നൽകി ആദരിക്കുന്നത്. ഡിജിറ്റൽ യുഗത്തിലും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലും അറബിക് ഭാഷയുടെ സാന്നിധ്യം ഉറപ്പുവരുത്താനും സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പുരസ്കാരം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അവാർഡ് സെക്രട്ടറി ജനറൽ ബിലാൽ അൽ ബുദൂർ പറഞ്ഞു. ആഗോളതലത്തിൽ നിന്നുമായി ലഭിച്ച നിരവധി എൻട്രികളിൽ നിന്ന് കർശനമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.

You may also like