Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:43 PM

ലോകത്തെ മികച്ച 10 വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഇടംനേടി ദുബായ് സ്വകാര്യ സ്കൂളുകൾ

by Raneesha Razak
ദുബായ് : പീസ (PISA 2025) ആഗോള വിദ്യാഭ്യാസ റാങ്കിംഗിൽ വിലയിരുത്തപ്പെട്ട എല്ലാ മേഖലകളിലും ലോകത്തെ മികച്ച 10 വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഒന്നായി ദുബായിലെ സ്വകാര്യ സ്കൂളുകൾ ഇടംനേടി. ‘ദുബായ് എജ്യുക്കേഷൻ 33’ തന്ത്രത്തിൽ ലക്ഷ്യമിട്ട പ്രധാനപ്പെട്ടൊരു നാഴികക്കല്ലാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ മുൻനിര വിദ്യാഭ്യാസ നഗരമെന്ന നിലയിൽ ദുബായുടെ സ്ഥാനം കൂടുതൽ ദൃഢമാക്കുന്നതാണ് ഈ നേട്ടം.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുദ് ദീർഘവീക്ഷണത്തിനും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്കും അനുസൃതമായി മനുഷ്യവികസനത്തിന് വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതായി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷിദ് അൽ മക്തൂം വ്യക്തമാക്കി. പുതിയ അക്കാദമിക് വർഷത്തിന്റെ തുടക്കത്തിൽ തന്നെ ദുബായിലേക്ക് ഈ നേട്ടം എത്തിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കാനും ദുബായിയെ ആഗോള വിദ്യാഭ്യാസ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റഷിദിന്റെ കാഴ്ചപ്പാടാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാട്ടി. സ്കൂളുകൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം അഭിനന്ദിച്ചു. ഓരോ വിദ്യാർത്ഥിക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇത് രാജ്യത്തിന്റെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like