UAE News
മുതിർന്ന പൗരന്മാർക്കും വിരമിച്ചവർക്കും പാർട്ട് ടൈം തൊഴിൽ സംവിധാനത്തിന് അംഗീകാരം നൽകി ഷാർജ ഭരണാധികാരി
ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷനായി 20 വർഷം പൂർത്തിയാക്കി ഷെയ്ഖ് ഹംദാൻ
ദുബായ് ഗ്രാന്റ് ടവേഴ്സിൽ ഇനി റോബോട്ടുകൾ ഡെലിവറി നടത്തും; പുതിയ പരീക്ഷണവുമായി തലാബാത്
ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സരം: ഒന്നും മൂന്നും സ്ഥാനങ്ങൾ മലയാളികൾക്ക്
ദുബായ് : ദുബായ് കൾച്ചറും അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാര സമിതിയായ ഹിപയും (HIPA) സംയുക്തമായി സംഘടിപ്പിച്ച ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സരത്തിൽ മലയാളി ഫോട്ടോഗ്രാഫർമാർക്ക് മികച്ച നേട്ടം. ആഗോളതലത്തിൽ ശ്രദ്ധ നേടിയ മത്സരത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും മലയാളികൾ സ്വന്തമാക്കി.
ദുബായിലെ ഗുൽമോഹർ വസന്തത്തിന്റെ ഭംഗിയും നഗരജീവിതവും ക്യാമറയിൽ പകർത്തിയ മികച്ച ചിത്രത്തിനാണ് മലയാളി ഫോട്ടോഗ്രാഫർ ജസീൽ പെരളശ്ശേരി ഒന്നാം സ്ഥാനം നേടിയത്. ഇതോടെ 15,000 ദിർഹം സമ്മാനത്തുകയും ജസീലിന് ലഭിച്ചു.മത്സരത്തിൽ മൂന്നാം സ്ഥാനവും 5,000 ദിർഹം സമ്മാനത്തുകയും മലയാളി പ്രവാസി ഫോട്ടോഗ്രാഫർ അനീഷ് അശോക് സ്വന്തമാക്കി. ലൂന താനിക് അൽ ജനാബി രണ്ടാം സ്ഥാനം നേടി.ദുബായിൽ നടന്ന ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സരത്തിലൂടെയാണ് മലയാളി ഫോട്ടോഗ്രാഫർമാരുടെ ഈ ശ്രദ്ധേയ നേട്ടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയത്.
അബുദാബി: വാട്ട്സ്ആപ്പിലൂടെ യുവാവിനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതി പരാതിക്കാരന് 5,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി ഫാമിലി, സിവില്‍ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോർട്ട് ഉത്തരവിട്ടു. മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിനാണ് ഈ നടപടി. നേരത്തെ ക്രിമിനൽ കോടതി ഇതേ കേസിൽ യുവതിക്ക് 10,000 ദിർഹം പിഴ ചുമത്തുകയും, ഫോൺ നമ്പറും വാട്ട്സ്ആപ്പ് അക്കൗണ്ടും റദ്ദാക്കി മൂന്ന് മാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
തനിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് 20,000 ദിർഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് യുവാവ് സിവില്‍ കോടതിയെ സമീപിച്ചത്. പോലീസിലും പബ്ലിക് പ്രോസിക്യൂഷനിലും പരാതി നൽകാൻ ചെലവായ തുകയും കേസ് മൂലമുണ്ടായ മാനസിക വിഷമങ്ങളും കണക്കിലെടുത്താണ് സിവില്‍ കോടതി 5,000 ദിർഹം നഷ്ടപരിഹാരവും കേസിന്റെ കോടതിച്ചെലവുകളും യുവതി വഹിക്കണമെന്ന് വിധി പ്രസ്താവിച്ചത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭീഷണികളും അധിക്ഷേപങ്ങളും യുഎഇ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്.
ജിസിസി ഒറ്റ സാമ്പത്തിക ശൃംഖല: നിക്ഷേപ പങ്കാളിത്തത്തിന് ആഹ്വാനവുമായി സെക്രട്ടറി ജനറൽ
ദുബായ് : ജിസിസി രാജ്യങ്ങളെ ആറ് വ്യത്യസ്ത വിപണികളായല്ല, മറിച്ച് പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒറ്റ സാമ്പത്തിക വ്യവസ്ഥയായാണ് കാണേണ്ടതെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന 15-ാമത് എഐഎം കോൺഗ്രസിൽ (AIM Congress) മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു ജിസിസി രാജ്യത്ത് നടത്തുന്ന നിക്ഷേപം കേവലം ഒരു ദേശീയ വിപണിയിൽ മാത്രമല്ല, മറിച്ച് ആഗോളതലത്തിലേക്ക് തുറക്കപ്പെടുന്ന വിപുലമായ പ്രാദേശിക നിക്ഷേപ ശൃംഖലയിലേക്കുള്ള വാതിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പത്ത് സാമ്പത്തിക ശക്തികളിൽ ഒന്നായ ജിസിസിയുടെ ആകെ ആഭ്യന്തര ഉൽപ്പാദനം (GDP) 2.4 ട്രില്യൺ ഡോളർ കവിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിലെ സോവറിൻ വെൽത്ത് ഫണ്ടുകളുടെ ആസ്തി 5 ട്രില്യൺ ഡോളറിലധികവും commercial ബാങ്ക് ആസ്തികൾ 3.9 ട്രില്യൺ ഡോളറുമാണ്. 2025-ൽ ജിസിസിയിലേക്ക് ഒഴുകിയെത്തിയ ആകെ നേരിട്ടുള്ള വിദേശനിക്ഷേപം (FDI) 792.7 ബില്യൺ ഡോളറിലെത്തി, ഇതിൽ 171.4 ബില്യൺ ഡോളറും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര നിക്ഷേപങ്ങളാണെന്നും മേഖലയിലെ സാമ്പത്തിക ഭദ്രതയും പരസ്പര സഹകരണവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.