Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:51 PM

അബുദാബിയിൽ കാർ പാർക്ക് ഷേഡുകൾക്ക് 1,000 ദിർഹം ഫീസ് ഏർപ്പെടുത്തി

by Raneesha Razak
അബുദാബി : സ്വകാര്യ, പൊതു റെസിഡൻഷ്യൽ മേഖലകളിലെ വസ്തു ഉടമകളെ ലക്ഷ്യമിട്ട് അബുദാബി സിറ്റി മുനിസിപ്പാലിറ്റി പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. റെസിഡൻഷ്യൽ പ്ലോട്ടുകളുടെ അതിർത്തിക്ക് പുറത്ത് കാർ പാർക്ക് ഷേഡുകൾ സ്ഥാപിക്കുന്നതിനുള്ള ഫീസും സാങ്കേതിക മാനദണ്ഡങ്ങളുമാണ് മുനിസിപ്പാലിറ്റി നിശ്ചയിച്ചിരിക്കുന്നത്.
യുഎഇ പാസ് ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച് ‘TAMM’ പ്ലാറ്റ്‌ഫോം വഴിയാണ് പെർമിറ്റ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. ‘ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ’ വിഭാഗത്തിൽ പോയി ‘Issuing a Permit to Install Car Park Shades Outside the Boundary of a Residential Plot’ എന്ന സേവനം തിരഞ്ഞെടുക്കുക. തുടർന്ന് സൈറ്റ് പ്ലാനും ആവശ്യമായ മറ്റ് രേഖകളും നൽകി അപേക്ഷ സമർപ്പിക്കാം.
പുതിയ പെർമിറ്റ് ഫീസ് 1,000 ദിർഹമായും വാർഷിക പുതുക്കൽ ഫീസ് 200 ദിർഹമായും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുണ്ട്. പ്ലോട്ട് ഉടമയുടെ കൈവശം ഇതിനകം തന്നെ ‘Regulation of Works Outside the Boundary of the Residential Plot’ സേവനത്തിന്റെ പൂർണ്ണമായി അംഗീകരിച്ച അവസാന പെർമിറ്റ് ഉണ്ടെങ്കിൽ, അവർ പ്രത്യേകമായി ഷേഡ് ഫീസ് നൽകേണ്ടതില്ല. നിലവിലുള്ള ആ പെർമിറ്റിൽ ഇത് ഉൾപ്പെടുന്നതിനാൽ അവർക്ക് ഇതിൽ നിന്ന് ഇളവ് ലഭിക്കും.

You may also like