Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 15, 2026 | 10:10 AM

യുഎഇ ലോട്ടറി: മൂന്ന് പേർക്ക് 50,000 ദിർഹം വീതം സമ്മാനം

by Raneesha Nizar

ദുബായ് : യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ‘ലക്കി ഡേ’ (Lucky Day) നറുക്കെടുപ്പിൽ മൂന്ന് ഭാഗ്യശാലികൾക്ക് 50,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ബുധനാഴ്ച (ജൂലൈ 8) നടന്ന നറുക്കെടുപ്പിൽ CJ6024444, BJ3477820, BB2628837 എന്നീ ഐഡി നമ്പറുകളുള്ള ടിക്കറ്റുകൾക്കാണ് ഗ്യാരണ്ടീഡ് സമ്മാനമായ 50,000 ദിർഹം ലഭിച്ചത്.

ഈ വാരത്തെ നറുക്കെടുപ്പിൽ 3 കോടി ദിർഹത്തിന്റെ (Dh30-million) മെഗാ ജാക്ക്‌പോട്ട് നേടാൻ ആർക്കും സാധിച്ചില്ല. എങ്കിലും ആകെ 3,238 പേർ ചെറുതും വലുതുമായ ക്യാഷ് പ്രൈസുകൾ സ്വന്തമാക്കി. ഇതിൽ 23 പേർക്ക് 1,000 ദിർഹം വീതവും 3,212 പേർക്ക് 100 ദിർഹം വീതവും ലഭിച്ചു. മുൻ വാരത്തിൽ അബുദാബിയിലെ മലയാളി പ്രവാസി സുനിൽ കുമാർ സദാശിവൻ 3 കോടി ദിർഹത്തിന്റെ ഗ്രാൻഡ് ജാക്ക്‌പോട്ട് സ്വന്തമാക്കിയിരുന്നു.

You may also like