Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:46 PM

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ദുബായ്; ബോൾട്ട് ആപ്പ് വഴി ടാക്സി ബുക്ക് ചെയ്താൽ 50% ഇളവ്

by Raneesha Razak

ദുബായ്: ഭിന്നശേഷിക്കാരായ (People of Determination) താമസക്കാരുടെയും സന്ദർശകരുടെയും ദൈനംദിന യാത്രകൾ കൂടുതൽ എളുപ്പവും സുഗമവുമാക്കാൻ പുതിയ സുപ്രധാന ചുവടുവെപ്പുമായി ദുബായ്. പ്രമുഖ റൈഡ്-ഹെയ്‌ലിങ് ആപ്പായ ബോൾട്ട് (Bolt) വഴി ഇനി മുതൽ ഭിന്നശേഷിക്കാർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ‘പിഒഡി ടാക്സി’ (POD Taxi), ‘പിഒഡി ടാക്സി വാൻ’ (POD Taxi VAN) എന്നിവ എളുപ്പത്തിൽ ബുക്ക് ചെയ്യാം. യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം പകുതി ചെലവിൽ യാത്ര ചെയ്യാനുള്ള വൻ ആനുകൂല്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.

യാത്രകളിൽ പകുതി നിരക്ക് (50% ഡിസ്‌കൗണ്ട്) യാന്ത്രികമായി ലഭിക്കുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ ഔദ്യോഗിക ‘സനദ് കാർഡ്’ (Sanad Card) ബോൾട്ട് ആപ്പ് പ്രൊഫൈലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ടാക്സി ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ പ്രൊഫൈലിൽ കാർഡ് വിവരങ്ങൾ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. യാത്ര ആരംഭിക്കുമ്പോൾ തന്നെ ഈ ഇളവ് കാണിക്കില്ലെങ്കിലും, യാത്ര അവസാനിക്കുന്ന മുറയ്ക്ക് ടാക്സി മീറ്ററിലും ആപ്പിൽ ലഭിക്കുന്ന അന്തിമ യാത്രാ രസീതിലും (Receipt) 50 ശതമാനം കിഴിവ് കൃത്യമായി രേഖപ്പെടുത്തും. ഭിന്നശേഷി സൗഹൃദ നഗരമെന്ന ദുബായുടെ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് ഈ പുതിയ സ്മാർട്ട് സേവനം.

You may also like