Entertainment
ദുബായ് : ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വർണ്ണക്കട്ടി പ്രദർശനത്തിന് വെച്ചു. ബുളിയൻ ട്രേഡിങ് കമ്പനി (BTC) അവതരിപ്പിച്ച ഈ സ്വർണ്ണക്കട്ടിക്ക് 2.12 മീറ്റർ (6 അടി 11.5 ഇഞ്ച്) ഉയരമുണ്ട്. ഗിന്നസ് ലോക റെക്കോർഡ് സർട്ടിഫിക്കറ്റും ഈ സ്വർണ്ണക്കട്ടി സ്വന്തമാക്കിയിട്ടുണ്ട്. ‘സ്വർണ്ണത്തിൽ നിങ്ങളുടെ ഉയരം അളക്കുക’ (Measure Your Height in Gold) എന്ന ആശയത്തിലാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. മേടം സന്ദർശിക്കുന്നവർക്ക് ഇതിന്റെ അരികിൽ നിന്ന് ഫോട്ടോയെടുക്കാനും സ്വന്തം ഉയരം സ്വർണ്ണക്കട്ടിയുമായി താരതമ്യം ചെയ്യാനും അവസരമുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഈ പ്രദർശനത്തിൽ 19 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം ബ്രാൻഡുകളാണ് പങ്കെടുക്കുന്നത്.
ദുബായ് : ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (FZ1073) വിമാനത്തിലുണ്ടായ വൻ സുരക്ഷാ ഭീഷണിയും അക്രമവും തടഞ്ഞ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ലോകനേതാക്കളുടെ പ്രശംസ. ആക്രമണത്തിൽ കടുത്ത പരിക്കേറ്റിട്ടും സമയോചിതമായി ഇടപെട്ട് വലിയ ദുരന്തം ഒഴിവാക്കിയ സ്മിത് മച്ചാറിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘യഥാർത്ഥ ഹീറോ’ എന്ന് വിശേഷിപ്പിച്ചു. പൈലറ്റിന്റെ ധീരതയിൽ അഭിമാനിക്കുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും കടുത്ത പ്രതിരോധം തീർത്ത് കോക്പിറ്റ് വാതിൽ തുറന്നുകൊടുക്കുകയും, യാത്രക്കാർക്കും ജീവനക്കാർക്കും അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
സംഭവത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ നിലവിൽ സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നതായും റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അറിയിച്ചു. കഴിഞ്ഞ 13 വർഷത്തിലേറെയായി ബോയിംഗ് 737 വിമാനങ്ങൾ പറത്തുന്നതിൽ പരിചയസമ്പന്നനായ സ്മിത്, സ്പൈസ് ജെറ്റിലെ സേവനത്തിന് ശേഷമാണ് 2022 ജൂണിൽ ഫ്ളൈ ദുബായിൽ ക്യാപ്റ്റനായി ചേർന്നത്. അടിയന്തര സാഹചര്യത്തിൽ പൈലറ്റ് കാണിച്ച ധീരത വലിയൊരു വിമാനദുരന്തമാണ് ഒഴിവാക്കിയത്.