Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:07 PM

എത്തിഹാദ് റെയിൽ ടിക്കറ്റുണ്ടോ? ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ 25% വരെ വൻ വിലക്കിഴിവ്

by Raneesha Razak

ഫുജൈറ: കുറഞ്ഞ നിരക്കിലുള്ള സുഖകരമായ യാത്രയ്ക്ക് പുറമെ യാത്രക്കാർക്കായി ആകർഷകമായ ഓഫറുകളുമായി എത്തിഹാദ് റെയിൽ. അബുദാബി – ഫുജൈറ പാസഞ്ചർ സർവീസ് ആരംഭിച്ചതിന്റെ ഭാഗമായി ഫുജൈറയിലെ പ്രമുഖ ഹോട്ടലുകളിൽ താമസിക്കുന്നതിനും മറ്റ് സേവനങ്ങൾക്കും 25 ശതമാനം വരെ വിലക്കിഴിവാണ് യാത്രക്കാർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഫുജൈറ ടൂറിസം വകുപ്പാണ് ഹോട്ടലുകളുമായി സഹകരിച്ച് ഈ പദ്ധതി അവതരിപ്പിച്ചത്. എത്തിഹാദ് റെയിലിൽ യാത്ര ചെയ്തതിന്റെ സാധുവായ ടിക്കറ്റ് ഹോട്ടലുകളിൽ കാണിക്കുന്നതിലൂടെ യാത്രക്കാർക്ക് ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കാം.

എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കംഫർട്ട് ക്ലാസിന് 55 ദിർഹം മുതലും പ്രീമിയം ക്ലാസിന് 120 ദിർഹം മുതലുമാണ് ആരംഭിക്കുന്നത്. ഹോട്ടൽ താമസത്തിന് പുറമെ സ്പാ ട്രീറ്റ്‌മെന്റുകൾ, ലഘുഭക്ഷണങ്ങൾ, സൗജന്യ റൂം അപ്‌ഗ്രേഡുകൾ, നേരത്തെയുള്ള ചെക്ക്-ഇൻ, വൈകിയുള്ള ചെക്ക്-ഔട്ട്, ബീച്ചുകളിലേക്കും പൂളുകളിലേക്കുമുള്ള പ്രവേശനം എന്നിവയ്ക്കും ഈ ടിക്കറ്റ് വഴി പ്രത്യേക ഇളവുകൾ ലഭിക്കും. പ്രമുഖ ഹോട്ടലുകളായ ലി മെറിഡിയൻ അൽ അഖ ബീച്ച് റിസോർട്ട്, ഇന്റർകോണ്ടിനന്റൽ ഫുജൈറ റിസോർട്ട് എന്നിവ റൂം ബുക്കിംഗിനും ഭക്ഷണത്തിനും 25 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു.

You may also like