Entertainment
ദുബായ് : 2027-ലേക്കുള്ള 29-ാമത് ദുബായ് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിന്റെ രണ്ടാം ഘട്ടത്തിലേക്ക് 46 രാജ്യങ്ങളിൽ നിന്നായി 424 മത്സരാർത്ഥികൾ യോഗ്യത നേടി. സെപ്റ്റംബർ 1 മുതൽ 14 വരെയാണ് രണ്ടാം ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഖുർആൻ പാരായണ രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഈ ആഗോള വേദിയിൽ ഇത്തവണ 135 രാജ്യങ്ങളിൽ നിന്നായി 20,535 അപേക്ഷകളാണ് ലഭിച്ചത്. രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ 16 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 321 പുരുഷന്മാരും, 16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ 103 പേരും (53 ആൺകുട്ടികളും 50 പെൺകുട്ടികളും) ഉൾപ്പെടുന്നു.
മത്സരാർത്ഥികളുടെ ശബ്ദസൗകുമാര്യം, പ്രകടനം, തജ്വീദ് (ഖുർആൻ പാരായണ നിയമങ്ങൾ) എന്നിവ സമഗ്രമായി വിലയിരുത്തിയാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് സംഘാടക സമിതി ചെയർമാൻ അഹമ്മദ് ദർവീഷ് അൽ മുഹൈരി പറഞ്ഞു. അടുത്ത തലമുറയിൽ ഖുർആൻ പാരായണത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനും, ലോകമെമ്പാടുമുള്ള മികച്ച പാരായണക്കാരെ ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരാനും ഈ മത്സരം സഹായിക്കും. കൃത്യമായ വിലയിരുത്തലുകളിലൂടെയും ഉയർന്ന മാനദണ്ഡങ്ങളിലൂടെയുമാണ് ഫൈനൽ റൗണ്ടിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
യുഎഇയിൽ ‘ഫോളോയിങ് ഇൻ ദി ഫൂട്ട്സ്റ്റെപ്സ് ഓഫ് ദി മദർ ഓഫ് ദി നേഷൻ’ ചാർട്ടർ പുറത്തിറക്കി
ഭിന്നശേഷിക്കാരുടെ പ്രചോദനാത്മക കഥകളുമായി ‘ലുമിനസ് – നൂർ’ ഡോക്യുമെന്ററി അബുദാബിയിൽ പുറത്തിറക്കി
ദുബായ് : യുഎഇ പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോ. യുഎഇയിൽ കുറഞ്ഞത് തുടർച്ചയായി 3 വർഷമെങ്കിലും സാധുതയുള്ള റെസിഡൻസി വിസയുള്ള വിദേശ പൗരന്മാർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ മോണ്ടിനെഗ്രോ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. 2026 മെയ് 1 മുതൽ ഒക്ടോബർ 1 വരെയുള്ള വേനൽക്കാല സീസണിൽ പരമാവധി 10 ദിവസത്തെ സ്റ്റേയ്ക്കാണ് ഈ താൽക്കാലിക വിസ ഇളവ് അനുവദിച്ചിരിക്കുന്നത്.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി യാത്രക്കാർ യുഎഇയിൽ നിന്നും മോണ്ടിനെഗ്രോയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളിൽ (Direct Flights) വേണം യാത്ര ചെയ്യാൻ. കൂടാതെ, യാത്ര ചെയ്യുന്ന തിയതി വരെ വാലിഡിറ്റിയുള്ള പാസ്പോർട്ടും ബുക്ക് ചെയ്ത ടൂർ പാക്കേജിന്റെ സ്ഥിരീകരണ രേഖകളും (Tour Package Confirmation) കൈവശമുണ്ടായിരിക്കണം. ജോർജിയ, അസർബൈജാൻ, അർമേനിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് യുഎഇ പ്രവാസികൾക്ക് യാത്രാ ഇളവുകളുമായി മോണ്ടിനെഗ്രോയും രംഗത്തെത്തിയിരിക്കുന്നത്.
കുട്ടികൾക്കായി യുഎഇയിൽ സൈബർ സെക്യൂരിറ്റി & എൻട്രപ്രണർഷിപ്പ് സമ്മർ ക്യാമ്പ്
അബുദാബി : ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് പുതിയ തലമുറയെ സജ്ജരാക്കുന്നതിനായി കുട്ടികൾക്കും ചെറുപ്പക്കാർക്കുമായി സൈബർ സെക്യൂരിറ്റി ബോധവൽക്കരണ പരിപാടികളുമായി ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡെവലപ്മെന്റ്. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി (UAE Cyber Security Council) കൈകോർത്താണ് ‘ഫ്യൂച്ചർ എന്റർപ്രണർ പ്രോഗ്രാം 2026’ സമ്മർ ക്യാമ്പിന്റെ ഭാഗമായി പ്രത്യേക പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നത്.
“ഇന്നത്തെ അവരുടെ വേനൽക്കാലം, സുരക്ഷിതത്വത്തോടും ആത്മവിശ്വാസത്തോടും കൂടിയുള്ള നാളത്തെ സംരംഭങ്ങൾ…” എന്ന പ്രമേയത്തിലാണ് ബോധവൽക്കരണ പരിപാടികൾ നടക്കുന്നത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലായി നടക്കുന്ന സെഷനുകളിൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, ഡിജിറ്റൽ ഐഡന്റിറ്റി സുരക്ഷിതമാക്കൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും ആപ്ലിക്കേഷനുകളുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഡിജിറ്റൽ യുഗത്തിൽ ബിസിനസ് ആശയങ്ങൾ ആരംഭിക്കുമ്പോഴുണ്ടാകുന്ന ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കാനും വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കും.
4 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി നാല് ഘട്ടങ്ങളിലായാണ് സമ്മർ ക്യാമ്പ് നടക്കുന്നത്. സംരംഭകത്വവും സാമ്പത്തിക സാക്ഷരതയും വളർത്തുന്ന പരിശീലന പരിപാടി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.