Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 01:05 AM

വേനലവധിക്കാലത്തും വിശ്രമമില്ലാതെ യുഎഇയിലെ മൃഗസംരക്ഷകർ

ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്

by Raneesha Razak
യുഎഇ : വേനലവധി ആഘോഷിക്കാൻ യുഎഇ നിവാസികൾ വിദേശരാജ്യങ്ങളിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുമ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് രാജ്യത്തെ മൃഗസംരക്ഷണ പ്രവർത്തകർ. ചൂട് അതിരൂക്ഷമാകുന്ന വേനൽക്കാലത്ത് വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിച്ചു പോകുന്ന പ്രവണത വർധിച്ചതാണ് ഇവർക്ക് വലിയ വെല്ലുവിളിയാകുന്നത്. സാമ്പത്തിക പ്രതിസന്ധി, സന്നദ്ധപ്രവർത്തകരുടെ കുറവ്, ഉയർന്ന വൈദ്യശാസ്ത്ര ചികിത്സാ ചെലവുകൾ എന്നിവയ്ക്കിടയിലാണ് മൃഗസ്നേഹികൾ ഇത്തവണത്തെ വേനൽക്കാലത്തെ നേരിടുന്നത്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും പ്രവാസികൾ രാജ്യം വിട്ടുപോകുന്നതും കാരണം മുൻ വർഷങ്ങളേക്കാൾ കൂടുതൽ മൃഗങ്ങൾ ഇത്തവണ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്ന് സ്വതന്ത്ര മൃഗസംരക്ഷണ പ്രവർത്തകയും കൺസൾട്ടന്റുമായ ചികു സിംഗ് വ്യക്തമാക്കി. പൂച്ചകൾ, നായ്ക്കൾ തുടങ്ങിയ വളർത്തുമൃഗങ്ങളെയാണ് കൂടുതൽ തെരുവുകളിൽ കാണപ്പെടുന്നത്. മൃഗങ്ങളെ ഭക്ഷണം നൽകി പരിപാലിക്കുക, അടിയന്തര വൈദ്യസഹായം ലഭ്യമാക്കുക, തെരുവ് മൃഗങ്ങളുടെ വന്ധ്യംകരണ പദ്ധതികൾ (TNR) നടപ്പിലാക്കുക തുടങ്ങി നിരന്തരമായ പ്രവർത്തനങ്ങളാണ് ഇവർ നടത്തിവരുന്നത്. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് തടയാൻ സഹകരണവും കടുത്ത ബോധവൽക്കരണവും അത്യാവശ്യമാണെന്ന് സന്നദ്ധപ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.

You may also like