Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:47 PM

കുട്ടികൾക്കായി യുഎഇയിൽ സൈബർ സെക്യൂരിറ്റി & എൻട്രപ്രണർഷിപ്പ് സമ്മർ ക്യാമ്പ്

by Raneesha Razak

അബുദാബി : ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് പുതിയ തലമുറയെ സജ്ജരാക്കുന്നതിനായി കുട്ടികൾക്കും ചെറുപ്പക്കാർക്കുമായി സൈബർ സെക്യൂരിറ്റി ബോധവൽക്കരണ പരിപാടികളുമായി ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡെവലപ്‌മെന്റ്. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി (UAE Cyber Security Council) കൈകോർത്താണ് ‘ഫ്യൂച്ചർ എന്റർപ്രണർ പ്രോഗ്രാം 2026’ സമ്മർ ക്യാമ്പിന്റെ ഭാഗമായി പ്രത്യേക പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നത്.
“ഇന്നത്തെ അവരുടെ വേനൽക്കാലം, സുരക്ഷിതത്വത്തോടും ആത്മവിശ്വാസത്തോടും കൂടിയുള്ള നാളത്തെ സംരംഭങ്ങൾ…” എന്ന പ്രമേയത്തിലാണ് ബോധവൽക്കരണ പരിപാടികൾ നടക്കുന്നത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലായി നടക്കുന്ന സെഷനുകളിൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, ഡിജിറ്റൽ ഐഡന്റിറ്റി സുരക്ഷിതമാക്കൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെയും ആപ്ലിക്കേഷനുകളുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഡിജിറ്റൽ യുഗത്തിൽ ബിസിനസ് ആശയങ്ങൾ ആരംഭിക്കുമ്പോഴുണ്ടാകുന്ന ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കാനും വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കും.
4 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി നാല് ഘട്ടങ്ങളിലായാണ് സമ്മർ ക്യാമ്പ് നടക്കുന്നത്. സംരംഭകത്വവും സാമ്പത്തിക സാക്ഷരതയും വളർത്തുന്ന പരിശീലന പരിപാടി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

You may also like