15
അബുദാബി : എമിറാത്തി വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വനിതകളുടെ ശാക്തീകരണത്തിനും വികസനത്തിനുമായി “ഫോളോയിങ് ഇൻ ദി ഫൂട്ട്സ്റ്റെപ്സ് ഓഫ് ദി മദർ ഓഫ് ദി നേഷൻ” (Following in the Footsteps of the Mother of the Nation) ദേശീയ ചാർട്ടർ പുറത്തിറക്കി. ‘മദർ ഓഫ് ദി നേഷൻ’ ഹെർ ഹൈനസ് ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദ്ദേശപ്രകാരം ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷനാണ് ഈ ചരിത്രപരമായ ചാർട്ടറിന് തുടക്കം കുറിച്ചത്.
വനിതകൾക്ക് സ്വയം പ്രാപ്തി നൽകാനും കുടുംബ സുസ്ഥിരതയും സാമൂഹിക ഐക്യവും ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ദേശീയ തനിമ, നേതൃത്വപാടവം, ഉത്തരവാദിത്തബോധം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാവി തലമുറയ്ക്കായി രാജ്യത്തിന്റെ നേട്ടങ്ങൾ നിലനിർത്താൻ എമിറാത്തി വനിതകളെ സജ്ജരാക്കുകയാണ് ചാർട്ടറിന്റെ പ്രധാന ഉദ്ദേശം.