ദുബായ് : യുഎഇ പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോ. യുഎഇയിൽ കുറഞ്ഞത് തുടർച്ചയായി 3 വർഷമെങ്കിലും സാധുതയുള്ള റെസിഡൻസി വിസയുള്ള വിദേശ പൗരന്മാർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ മോണ്ടിനെഗ്രോ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. 2026 മെയ് 1 മുതൽ ഒക്ടോബർ 1 വരെയുള്ള വേനൽക്കാല സീസണിൽ പരമാവധി 10 ദിവസത്തെ സ്റ്റേയ്ക്കാണ് ഈ താൽക്കാലിക വിസ ഇളവ് അനുവദിച്ചിരിക്കുന്നത്.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി യാത്രക്കാർ യുഎഇയിൽ നിന്നും മോണ്ടിനെഗ്രോയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളിൽ (Direct Flights) വേണം യാത്ര ചെയ്യാൻ. കൂടാതെ, യാത്ര ചെയ്യുന്ന തിയതി വരെ വാലിഡിറ്റിയുള്ള പാസ്‌പോർട്ടും ബുക്ക് ചെയ്ത ടൂർ പാക്കേജിന്റെ സ്ഥിരീകരണ രേഖകളും (Tour Package Confirmation) കൈവശമുണ്ടായിരിക്കണം. ജോർജിയ, അസർബൈജാൻ, അർമേനിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് യുഎഇ പ്രവാസികൾക്ക് യാത്രാ ഇളവുകളുമായി മോണ്ടിനെഗ്രോയും രംഗത്തെത്തിയിരിക്കുന്നത്.
5