Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 07:15 AM

അബുദാബിയിൽ വളർത്തുമൃഗങ്ങൾക്കും ഒഫീഷ്യൽ ഐഡി

വിവരങ്ങൾ ഇനി ഉടമയുടെ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിക്കാം

by Raneesha Razak
അബുദാബി : അബുദാബിയിൽ പൂച്ചകളും നായ്ക്കളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർക്ക് തങ്ങളുടെ പ്രിയപ്പെട്ട ജീവികളുടെ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യാനുള്ള അവസരമൊരുങ്ങി. അബുദാബി സർക്കാരിന്റെ ‘താം’ (TAMM) ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. അംഗീകൃത വെറ്ററിനറി ക്ലിനിക്കുകൾ സന്ദർശിച്ച് മൃഗങ്ങളെ സൗജന്യമായി മൈക്രോചിപ്പ് ചെയ്തുകൊണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഉടമകൾക്ക് സാധിക്കും. വിവരങ്ങൾ വിജയകരമായി ലിങ്ക് ചെയ്‌ത് കഴിഞ്ഞാൽ ‘താം’ ആപ്പിലെ ‘മൈ ഫാമിലി’ വിഭാഗത്തിൽ വളർത്തുമൃഗങ്ങളുടെയും കൃത്യമായ വിവരങ്ങൾ ഒഫീഷ്യലായി ലഭ്യമാകും. വളർത്തുമൃഗങ്ങളെ കാണാതാകുന്ന സാഹചര്യത്തിൽ എളുപ്പത്തിൽ കണ്ടെത്താനും, അവയുടെ വാക്സിനേഷൻ ഉൾപ്പെടെയുള്ള ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ഈ സംവിധാനം ഏറെ സഹായകരമാണ്. പുതിയ നിയമപ്രകാരം വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാതിരുന്നാൽ ഉടമകളിൽ നിന്ന് 1,000 ദിർഹംസ് വരെ പിഴ ഈടാക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You may also like