16
ദുബായ് : പ്രശസ്ത വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിലേക്കുള്ള വിഐപി പാക്കുകൾ എത്തി. എൻട്രി ടിക്കറ്റുകൾ മാത്രമല്ല, പ്രത്യേക ആനുകൂല്യങ്ങളും മുൻഗണനാ പാർക്കിംഗും ഉൾപ്പെടുന്നതാണ് പുതിയ സീസൺ 31 (Season 31) വിഐപി പാക്കുകൾ. 1,890 ദിർഹം മുതൽ 7,900 ദിർഹം വരെയാണ് വിവിധ പാക്കുകളുടെ വില. എൻട്രി പാസുകൾക്ക് പുറമെ വണ്ടർ പാസ് ക്രെഡിറ്റുകളും ദുബായിലെ മറ്റ് പ്രധാന ആകർഷണങ്ങളിലെ പ്രത്യേക ഓഫറുകളും ഈ പാക്കുകളിൽ ലഭ്യമാണ്.
ഇതിനെല്ലാം പുറമെ ഒരു പ്രത്യേക സമ്മാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യശാലിയായ ഒരു വാങ്ങൽക്കാരന് ലഭിക്കുന്ന വിഐപി പാക്കിനുള്ളിൽ 31,000 ദിർഹത്തിന്റെ ചെക്ക് സമ്മാനമായി ഒളിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 21 രാവിലെ 10 മണി മുതൽ പാക്കുകളുടെ പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 26 മുതൽ പൊതുവിപണിയിലും ഇവ ലഭ്യമാകും.