Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 03:54 PM

ദുബായിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണ്ണവില

by Raneesha Razak

ദുബായ് : വെള്ളിയാഴ്ച രാവിലെ ദുബായിലും യുഎഇയിലും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് വിപണി തുറക്കുമ്പോൾ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 526.75 ദിർഹമിലും 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 487.25 ദിർഹമിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
മറ്റ് വിഭാഗങ്ങളിൽ 21 കാരറ്റ് സ്വർണ്ണം ഗ്രാമിന് 467.25 ദിർഹമിലും, 18 കാരറ്റ് ഗ്രാമിന് 400.50 ദിർഹമിലും, 14 കാരറ്റ് ഗ്രാമിന് 312.50 ദിർഹമിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് (Spot Gold) ഔൺസിന് 4,366 ഡോളർ നിരക്കിൽ സ്ഥിരത പുലർത്തുന്നു. യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച നിലപാടുകളും പണപ്പെരുപ്പ ആശങ്കകളുമാണ് നിലവിൽ ആഗോള വിപണിയിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്.

You may also like