14
ദുബായ് : യുഎഇയിലെ എഡ്നോക് വോയേജറിന്റെ എക്സ്ക്ലൂസീവ് വിതരണക്കാരായ അൽ മുഖർറം ഓട്ടോ പാർട്സ് (എ-മാപ്പ്) ഡീലർ മീറ്റ് 2026 സംഘടിപ്പിച്ചു. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ 351 ഡീലർമാരും വ്യവസായ പ്രമുഖരും പങ്കെടുത്ത് ശ്രദ്ധേയമായി. ‘പ്രാഡ്‌ലി യുഎഇ’ (Proudly UAE) പ്രമേയമാക്കിയ പരിപാടിയിൽ എക്സ്ട്രീം ചൂടിൽ എൻജിനുകൾക്ക് സംരക്ഷണം നൽകുന്ന ഹീറ്റ് പ്രൊട്ടക്ഷൻ ഫോർമുലയോടുകൂടിയ (HPF) ‘വോയേജർ ഗോൾഡ്’ ഔദ്യോഗികമായി പുറത്തിറക്കി. കൂടാതെ മികച്ച പ്രകടനം കാഴ്ചവെച്ച 15 ഡീലർമാർക്കുള്ള ‘എഡ്നോക് വോയേജർ എക്സലൻസ് അവാർഡുകളും’ ചടങ്ങിൽ വിതരണം ചെയ്തു.
കഴിഞ്ഞ വർഷം യുഎഇ ആഭ്യന്തര വിപണിയിൽ 10 ദശലക്ഷം ലിറ്റർ വിൽപ്പനയെന്ന സുപ്രധാന നാഴികക്കല്ല് പിന്നിടാൻ എ-മാപ്പിന് സാധിച്ചതായി മാനേജിംഗ് ഡയറക്ടർ അസാദ് ബദാമി വ്യക്തമാക്കി. ഡിസംബറോടെ യുഎഇയിൽ 25 വർഷം പൂർത്തിയാക്കുന്ന എ-മാപ്പ്, എഡ്നോക് കൂട്ടുകെട്ടിന്റെ കരുത്തും പ്രതിബദ്ധതയും ചടങ്ങിൽ എടുത്തുപറഞ്ഞു. എഡ്നോക് ഡിസ്ട്രിബ്യൂഷൻ സിഒഒ ക്ലാസ് മാന്റൽ, ലൂബ്രിക്കന്റ്സ് വൈസ് പ്രസിഡന്റ് എഞ്ചിനീയർ സാബർ അൽ അമ്മാരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. എമിറാത്തി വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ വനിതകളെയും ചടങ്ങിൽ ആദരിച്ചു.