അബുദാബി : രാജ്യത്തിന് നേരെയുള്ള മിസൈൽ ഭീഷണി നേരിടാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ (Air defense systems) സജ്ജമാണെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA) അറിയിച്ചു. നിലവിൽ ഭീഷണി നേരിടാനുള്ള നടപടികൾ തുടരുകയാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിതമായ സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അതോറിറ്റി ആവശ്യപ്പെട്ടു. സുരക്ഷാ മുൻകരുതലുകൾ പാലിക്കുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും എൻസിഇഎംഎ വ്യക്തമാക്കി.