Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 08:45 PM

തൊഴിലാളികൾക്ക് തണലേകാൻ ‘അൽ ഫ്രീജ് ഫ്രിഡ്ജ്’; മൂന്നാം പതിപ്പിന് ദുബായിൽ തുടക്കം

by Raneesha Razak

ദുബായ് : കഠിനമായ വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ ‘അൽ ഫ്രീജ് ഫ്രിഡ്ജ്’ (Al Freej Fridge) കാരുണ്യ കാമ്പയിന്റെ മൂന്നാം പതിപ്പിന് ദുബായിൽ തുടക്കമായി. ജൂലൈ 3-ന് അൽ ഖവാനീജ് മജ്‌ലിസിൽ വെച്ചായിരുന്നു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം. ‘ഫർജാൻ ദുബായ്’ സംഘടിപ്പിക്കുന്ന ഈ ജനകീയ കാമ്പയിന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI), യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ (Suqia), യുഎഇ ഫുഡ് ബാങ്ക് എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ട്.

സെപ്റ്റംബർ 3 വരെ നീണ്ടുനിൽക്കുന്ന ഈ കാമ്പയിനിലൂടെ ദുബായിലുടനീളമുള്ള തൊഴിലാളികൾക്ക് രണ്ട് മില്യൺ (20 ലക്ഷം) കുപ്പി തണുത്ത വെള്ളം, ജ്യൂസുകൾ, ഐസ്ക്രീമുകൾ എന്നിവ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണ വളണ്ടിയർമാരുടെ എണ്ണം 200 ആയി ഉയർത്തുമെന്നും കൂടുതൽ സർക്കാർ ഇതര സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും ഫർജാൻ ദുബായ് ഡയറക്ടർ ആലിയ അൽ ഷംലാൻ വ്യക്തമാക്കി. നഗരത്തിന്റെ വികസനത്തിനായി ചുട്ടുപൊള്ളുന്ന വെയിലിലും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കാനുള്ള ഒരു ചെറിയ സമ്മാനമാണ് ഈ മാതൃകാപരമായ പദ്ധതിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

You may also like