Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 05:12 PM

ഇത്തിഹാദ് റെയിൽ – ദുബായ് മെട്രോ സ്റ്റേഷനുകൾ ബന്ധിപ്പിച്ച് പുതിയ കാൽനട പാലം തുറന്നു

by Raneesha Razak
ദുബായ് : ദുബായിലെ ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി യാതൊരു ബുദ്ധിമുട്ടും കൂടാതെ നേരിട്ട് ദുബായ് മെട്രോയിലേക്ക് എത്തിച്ചേരാം. അൽ യലയീസ് റെയിൽവേ സ്റ്റേഷനെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ കാൽനട പാലം ഒക്ടോബർ 15 വ്യാഴാഴ്ച മുതൽ യാത്രക്കാർക്കായി തുറന്നുകൊടുത്തു.

വ്യാഴാഴ്ച നടത്തിയ സന്ദർശനത്തിൽ, അവസാന ഘട്ട മിനുക്കുപണികൾ നടക്കുന്നുണ്ടെങ്കിലും ഏകദേശം 400 മീറ്റർ നീളമുള്ള ഈ നടപ്പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടാക്സിയോ മറ്റ് റോഡ് മാർഗ്ഗങ്ങളോ ആശ്രയിക്കാതെ വെറും അഞ്ച് മിനിറ്റിനുള്ളിൽ ഇരു സ്റ്റേഷനുകൾക്കുമിടയിൽ യാത്ര ചെയ്യാൻ ഈ പാലം യാത്രാസൗകര്യം ഒരുക്കുന്നു.

യാത്രക്കാരുടെ, വിശേഷിച്ചും ലഗേജുകളുമായി എത്തുന്നവരുടെ സൗകര്യാർത്ഥം മൂവിങ് വാക്ക്‌വേകൾ (Travelators), എസ്കലേറ്ററുകൾ, പടികൾ എന്നിവയെല്ലാം അടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. മുഹമ്മദ് അടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സൗകര്യം.

You may also like