Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:54 AM

ആരോഗ്യരംഗത്ത് ഡിജിറ്റൽ വിപ്ലവവുമായി യുഎഇ

by Raneesha Nizar

അബുദാബി : അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമന്വയിപ്പിച്ച് ഡിജിറ്റൽ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റവുമായി യുഎഇ. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ മെഡിക്കൽ റെക്കോർഡ് സംവിധാനമായ ‘റിയായത്തി’ (Riayati) പ്ലാറ്റ്‌ഫോമുമായി അബുദാബിയിലെ ‘മലാഫി’ (Malaffi), ദുബായിലെ ‘നബിദ്’ (NABIDH) എന്നിവയെ പൂർണ്ണമായി ബന്ധിപ്പിച്ചു. ഈ സംയോജനം വഴി രാജ്യത്തെ ഏത് ആശുപത്രിയിലെ ഡോക്ടർമാർക്കും രോഗികളുടെ മുൻകാല ചികിത്സാ വിവരങ്ങൾ ഉടനടി ലഭ്യമാകും.

ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ, ടെലിമെഡിസിൻ കൺസൾട്ടേഷനുകൾ, ഡിജിറ്റൽ പ്രിസ്‌ക്രിപ്ഷനുകൾ എന്നിവയിലൂടെ രോഗികൾക്ക് വേഗത്തിലുള്ള സേവനങ്ങളാണ് ഈ ഇക്കോസിസ്റ്റം ഉറപ്പാക്കുന്നത്. രോഗനിർണ്ണയം കൃത്യമാക്കാനും ചികിത്സാ വിവരങ്ങൾ വിശകലനം ചെയ്യാനും എഐ (AI) സാങ്കേതികവിദ്യയും രാജ്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ‘വി ദി യുഎഇ 2031’ വിഷന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ ഡിജിറ്റൽ മാറ്റം വലിയ പങ്കുവഹിക്കുന്നു.

You may also like