Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 04:15 PM

ഫിലിപ്പീൻസിൽ ഭവന പദ്ധതി ഉദ്ഘാടനം ചെയ്ത് ഷാർജ ഉപഭരണാധികാരി

by Raneesha Razak
യുഎഇ : മാനുഷികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ യു.എ.ഇയുടെ സംസ്കാരത്തിൽ ആഴത്തിൽ വേരോന്നിയതാണെന്നും, ലോകമെമ്പാടുമുള്ള അർഹരായ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വ്യക്തമാക്കി. എല്ലാ ജാതിയിലും പെട്ട ജനങ്ങളെ ഒന്നിപ്പിക്കുന്ന നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് യു.എ.ഇ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിലിപ്പീൻസിലെ മിൻഡാനോ ദ്വീപിലുള്ള ദിനാസ് മേഖലയിൽ ‘അൽ റീഹ് അൽ മുർസല വില്ലേജിന്റെ’ ശിലാസ്ഥാപനം നിർവഹിക്കുകയും ‘ദാർ അൽ റഹ്മ അനാഥാലയം’ ഉദ്ഘാടനം ചെയ്യുകയുമായിരുന്നു അദ്ദേഹം. ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ‘അൽ റീഹ് അൽ മുർസല’ പരിപാടിയുടെയും ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെയും (SCI) സഹകരണത്തോടെയാണ് ഈ പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത്.

You may also like